Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാം​ദേ​വി​നെ​തി​രാ​യ...

രാം​ദേ​വി​നെ​തി​രാ​യ വി​ഡി​യോ ലി​ങ്ക്​ നീ​ക്ക​ൽ: ഫേ​സ്​​ബു​ക്കി​െൻറ അ​പ്പീ​ൽ സ്വീ​ക​രി​ച്ചു

text_fields
bookmark_border
baba-ramdev
cancel

ന്യൂ​ഡ​ൽ​ഹി: യോ​ഗ ഗു​രു രാം​ദേ​വി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ള്ള വി​ഡി​യോ ലി​ങ്ക്​ ആ​ഗോ​ള​വ്യാ​പ​ക​മ ാ​യി നീ​ക്ക​ണ​മെ​ന്ന ഫേ​സ്​​ബു​ക്കി​നോ​ടു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ ഫേ​സ്​​ബു​ക്ക്​ സ​മ​ർ​പ്പി​ച്ച അ​ പ്പീ​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഇ​തി​ൽ ഡി​സം​ബ​ർ ഏ​ഴി​ന്​ അ​ന്തി​മ വാ​ദം​കേ​ൾ​ക്കും. നേ​ര ​േ​ത്ത​യു​ള്ള സിം​ഗി​ൾ ബെ​ഞ്ച്​ വി​ധി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​മു​ര​ളീ​ധ​ർ, ത​ൽ​വ​ന്ദ്​ സി​ങ്​ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ ത​ട​ഞ്ഞു.​ ഫേ​സ്​​ബു​ക്കി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​യി.

അ​പ്പീ​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ, കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ ന​ൽ​ക​രു​തെ​ന്ന്​ രാം​ദേ​വി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ന്തി​മ​വാ​ദ​ത്തി​ന്​ തീ​യ​തി നി​ശ്ച​യി​ച്ച​തി​നാ​ൽ, അ​ത്ത​രം നീ​ക്ക​മു​ണ്ടാ​കി​ല്ലെ​ന്ന്​ രാം​ദേ​വി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളും അ​പ്പീ​ൽ ഹ​ര​ജി ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ഗൂ​ഗ്​​ളും അ​വ​രു​ടെ ഉ​പ ക​മ്പ​നി​ക​ളാ​യ യൂ ​ട്യൂ​ബും ട്വി​റ്റ​റും ആ​വ​ശ്യ​​പ്പെ​ട്ടു. ഇ​തി​നോ​ട്​ പ്ര​തി​ക​രി​ക്ക​വെ, ആ​ദ്യം അ​പ്പീ​ൽ ഹ​ര​ജി ന​ൽ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

രാം​ദേ​വി​​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ‘ഗോ​ഡ്​​മാ​ൻ ഫ്രം ​ടൈ​ക്കൂ​ൺ’ എ​ന്ന പു​സ്​​ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​ഡി​യോ​യി​ലും ഉ​ണ്ടെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ നേ​ര​േ​ത്ത സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്. ഈ ​പു​സ്​​ത​കം വി​വാ​ദ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കും​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookbaba ramdevDelhi HCmalayalam newsindia news
News Summary - Delhi HC admits Facebook appeal against global take down of content on Baba Ramdev -india news
Next Story