Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിങ്​ സഹോദരൻമാരുടെ...

സിങ്​ സഹോദരൻമാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഡൽഹി ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
sing-brothers
cancel

ന്യൂഡൽഹി: ഫാർമ വ്യവസായകളായ മാൽവീന്ദർ സിങ്ങി​​െൻറയും ശിവേന്ദർ സിങ്ങി​​െൻറയും കമ്പനികളുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഡൽഹി ഹൈകോടതി ഉത്തരവ്​. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ആർ.എച്ച്​.സി ഹോൾഡിങ്​ പ്രൈവറ്റ്​ ലിമിറ്റഡ്​, ഒാസ്​കാർ ഇൻവെസ്​റ്റ്​മ​െൻറ്​ എന്നീ സ്ഥാപനങ്ങളുടെ ബാധ്യതകളില്ലാത്ത സ്വത്തുക്കൾ ഏറ്റെടുക്കാനാണ്​ കോടതി ഉത്തരവ്​.

ജാപ്പനീസ്​ മരുന്ന നിർമാതക്കളായ ഡൈച്ചി സാകോ നൽകിയ കേസിലാണ്​ കോടതി ഉത്തരവ്​. സിങ്​ ​സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള റാൻബാക്​സി ലബോറിട്ടറിയു​െട കൈമാറ്റവുമായി ബന്ധപ്പെട്ടാണ്​ ജാപ്പനീസ്​ മരുന്ന്​ കമ്പനി കേസ്​ നൽകിയത്​.

ഇരു കമ്പനികളുടെയും ബാങ്ക്​ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്​. ജീവനക്കാർക്ക്​ ശമ്പളം നൽകാനല്ലാതെ ബാങ്ക്​ അക്കൗണ്ടിലെ പണം ഉപയോഗിക്കരുതെന്നാണ്​ ഇവർക്ക്​ നൽകിയിരിക്കുന്ന നിർദേശം. 2016ൽ സിംഗപ്പൂർ തർക്ക പരിഹാര ട്രിബ്യൂണൽ സിങ്​ സഹോദരൻമാർക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ജാപ്പനീസ്​ മരുന്ന്​ നിർമാതാക്കളായ ഡൈച്ചിക്ക്​ 2453 കോടിയും അതി​​െൻറ പലിശയും നൽകാനായിരുന്നു സിംഗപ്പൂർ ട്രിബ്യൂണലി​​െൻറ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtmalayalam newsSing brothers
News Summary - Delhi HC attaches all assets of Singh bros' RHC Holdings and Oscar Investments-
Next Story