അലോപതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ ഡൽഹി ഹൈകോടതി സമൻസ്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് അലോപതിയെ തെറ്റായി ചിത്രീകരിച്ചതിന് പതജ്ഞലി തലവൻ രാംദേവിനെതിരെ ഡൽഹി ഹൈകോടതി സമൻസ്. അലോപതി ഡോക്ടർമാരുടെ സംഘടന സമർപ്പിച്ച പരാതിയിലാണ് നടപടി. അലോപതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം.
പരാതിയിൽ മറുപടി നൽകാൻ രാംദേവിന് ജസ്റ്റിസ് സി. ശരിശങ്കർ നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ രാംദേവിനെതിരായ കേസ് നിസാരമായി കാണരുതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടനയുടെ പ്രതികരണം.
ഹരജിയിൽ ആചാര്യ ബാലകൃഷ്ണക്കും പതജ്ഞലി ആയുർവേദക്കുമെതിരെയും സമൻസ് അയച്ചിട്ടുണ്ട്.
രാംദേവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ് നായരാണ് ഹാജരായത്. േകസിൽ രാംദേവിനെതിരെ ഉയർന്ന ആരോപണങ്ങൾ അഭിഭാഷകൻ നിഷേധിച്ചു.
കോവിഡ് ബാധിച്ച നിരവധിപേരുടെ മരണത്തിന് അലോപതി കാരണമായെന്നായിരുന്നു രാംദേവിന്‍റെ ആരോപണം. തെറ്റായ വിവരങ്ങൾ കാണിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.