പോപുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: അറസ്റ്റിലായ പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി പരിഗണിച്ചില്ല. ഹൈകോടതിക്ക് അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരറ്റ ചൂണ്ടിക്കാട്ടി. ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
എൻ.ഐ.എ കോടതിയുടെ തീരുമാനത്തിലുള്ള അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിലാണ് സമർപ്പിക്കേണ്ടതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അക്ഷയ് മാലിക് ചൂണ്ടിക്കാട്ടി. എൻ.ഐ.എ നിയമപ്രകാരം ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
അപൂർവമായ ഉദരാർബുദ രോഗമുൾപ്പെടെ ബുദ്ധിമുട്ടുകളുണ്ടെന്ന് അബൂബക്കർ ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിക്കാരന് ഹൈപർ ടെൻഷൻ, പ്രമേഹം, കാഴ്ചക്കുറവ് തുടങ്ങിയ വിവിധ രോഗങ്ങളോടൊപ്പം പാർക്കിൻസൺസ് രോഗവും ഉണ്ട്. 2019 മുതൽ കാൻസർ ആശുപത്രികളിൽ പ്രത്യേക ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്തത് മുതൽ ചികിത്സ തടസ്സപ്പെട്ടെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.