കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി പരിഗണിക്കാതെ ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാതെ തള്ളി ഡൽഹി ഹൈകോടതി. 'ജനാധിപത്യം അതിന്‍റെ രീതിക്ക് തന്നെ നടക്കട്ടെ’ എന്ന് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്.
കെജ്രിവാളിന്‍റെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ, ഇത് കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് കോടതി വിലയിരുത്തണോ? ഗവർണർ ഉള്ളപ്പോൾ അദ്ദേഹത്തിന് കോടതിയുടെ മാർഗനിർദേശം ആവശ്യമില്ല. അതിനാൽ, ഈ ഹരജിയിൽ ഇടപെടാനാവില്ല -കോടതി വ്യക്തമാക്കി.
സമാനമായ ഹരജി നേരത്തെ തള്ളിയതും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനാവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹരജിയാണ് കോടതി തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.