ശാഹീൻ ബാഗിലെ ബാരിക്കേഡുകൾ നീക്കില്ല; ഹരജി നിരസിച്ച് കോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. സമരത്തെ തുടർന്ന് ബാരിക്കേഡ്് സ്ഥാപിച്ചതിനാൽ നോയ്ഡ-കാളിന്ദി കുഞ്ച് ദേശീയപാത തടസ്സപ്പെട്ടുവെന്നും ലക്ഷക്കണക്കിന് ആളുകളെയാണ് ഇതു ബാധിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതു പരിഗണിക്കാനേ കോടതി തയാറായില്ല. ജാമിഅ സർവകലാശാല വിദ്യാർഥികൾ ഡിസംബർ 13ന് നടത്തിയ പാർലമെൻറ് മാർച്ചിനു പിന്നാലെയാണ് ശാഹീൻ ബാഗിൽ സ്ത്രീകൾ രാപ്പകൽ സഹനസമരത്തിന് തുടക്കമിട്ടത്. നോയ്ഡ-കാളിന്ദി കുഞ്ച് ദേശീയപാതയിൽ പന്തൽ കെട്ടി നൂറുകണക്കിന് സ്ത്രീകളാണ് സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.