ശരദ് യാദവിനോട് കോടതി, രാജ്യസഭ അധ്യക്ഷൻ എങ്ങനെ കക്ഷിയാവും?
text_fieldsന്യൂഡൽഹി: രാജ്യസഭ അംഗത്വം റദ്ദാക്കിയതിനെതിരായ ഹരജിയിൽ രാജ്യസഭ അധ്യക്ഷൻ എങ്ങനെ കക്ഷിയാവുമെന്ന് ജനതാദൾ (യു) മുൻ പ്രസിഡൻറ് ശരദ് യാദവിനോട് കോടതി. ഡൽഹി ഹൈകോടതി ജസ്റ്റിസ് വിഭു ബാക്രുവാണ് ഹരജി പരിഗണിക്കവേ ഇൗ സംശയം ഉന്നയിച്ചത്.
ഹരജിയിൽ വിശ്വാസമില്ലായ്മ ആരോപിക്കെപ്പട്ടതിനാലാണ് ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭഅധ്യക്ഷനെ കക്ഷിയാക്കിയതെന്ന് യാദവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
വെള്ളിയാഴ്ച ആരംഭിക്കുന്ന പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ പെങ്കടുക്കാൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജിയിൽ ഇടക്കാലവിധി പുറപ്പെടുവിക്കരുതെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് വേണ്ടി ഹാജരായ അഡീഷനൽ േസാളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ ആവശ്യപ്പെട്ടു. തുടർന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി. യാദവിനെ പാർലമെൻറ് സമ്മേളനത്തിൽ പെങ്കടുക്കാൻ അനുവദിച്ചാൽ അത് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിന് തുല്യമാവുമെന്ന് ജെയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.