എയിംസ് ട്രോമ സെന്റർ ക്രമക്കേട്: സി.ബി.ഐക്കും എയിംസ് മുൻ ഡയറക്ടർക്കും ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: എയിംസ് ട്രോമ സെന്ററിലെ സാമ്പത്തിക ക്രമക്കേടിനെതിരെ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി സി.ബി.ഐക്കും എയിംസ് മുൻ ഡയറക്ടർക്കും നോട്ടീസ് അയച്ചു.
നടപടിക്രമങ്ങൾ പാലിക്കാതെയും ടെൻഡർ വിളിക്കാതെയും അണുനാശിനിയടക്കമുള്ള സാമഗ്രികൾ വാങ്ങിയതിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് ‘ജൻഹിത് അഭിയാൻ’ 2017ൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ നടപടി.സി.ബി.ഐക്കും മുൻ എയിംസ് ഡയറക്ടർ എം.സി. മിശ്രക്കും പുറമെ പർച്ചേഴ്സ് ചുമതലയുണ്ടായിരുന്ന ഡോ. അമിത് ഗുപ്ത, മുൻ സ്റ്റോർ ഓഫിസർ ടി.ആർ മഹാജൻ, ‘ദൃഷ്ടി മെഡിക്കോസ് ആൻഡ് സർജിക്കലിനും മറുപടി നൽകാനാണ് ഹൈകോടതി നോട്ടീസയച്ചത്.
മുൻ സ്റ്റോർ ഓഫിസർ ടി.ആർ. മഹാജന്റെ മരുമകനും മരുമകളും നടത്തുന്ന ‘ദൃഷ്ടി മെഡിക്കോസ് ആൻഡ് സർജിക്കൽ’ എന്ന സ്ഥാപനത്തിൽനിന്ന് നടപടി ക്രമം പാലിക്കാതെ നടത്തിയ പർച്ചേഴ്സിൽ വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഹരജിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.