ഡൽഹി: സ്ഥിരം സമിതി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത് തടഞ്ഞു
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള മേയറുടെ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡൽഹി മേയറുടെ നടപടി ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.
സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്നെങ്കിലും ഒരംഗത്തിന്റെ വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മേയർ പ്രഖ്യാപിച്ചു. ഇതിനെതിരെ ബി.ജെ.പി കോടതിയെ സമീപിക്കുകയായിരുന്നു.
സ്ഥിരംസമിതിയിലെ ആറ് സ്ഥാനങ്ങൾക്കായി ഏഴുപേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. തങ്ങളുടെ നാല് സ്ഥാനാർഥികൾ വിജയിച്ചതായി ആം ആദ്മി പാർട്ടിയും തങ്ങളുടെ മൂന്നുപേർ വിജയിച്ചതായി ബി.ജെ.പിയും അവകാശപ്പെട്ടിരുന്നു. ഇതിന് പിറകെ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല് ആരംഭിച്ചതോടെ തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മേയർ പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.