ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുരകയസ്തയുടെയും എച്ച്.ആർ ഹെഡ് അമിത് ചക്രവർത്തിയുടെയും അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി അടിയന്തര പരിഗണനക്ക് സമർപ്പിച്ചത്.
ന്യൂസ് ക്ലിക്കിന്‍റെ എഡിറ്ററേയും, എച്ച്.ആറിനെയും അറസ്റ്റ് ചെയ്തത് സുപ്രീം കോടതി വിധിക്കെതിരാണെന്നും നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിനിസിന് പുറമെ ജസ്റ്റിസ് സഞ്ജീവ് നരൂലയും അടങ്ങിയ ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.
ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റി.യെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് പുരകയസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഒമ്പത് മണിക്കൂറോളമായിരുന്നു സ്ഥാപനത്തിൽ ഇ.ഡി റെയ്ഡ് നടത്തിയത്. പിന്നാലെ മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. റെയ്ഡിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പ് തുടങ്ങിയവും സംഘം പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.