Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദിന്‍റെ...

ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും

text_fields
bookmark_border
Umar Khalid
cancel

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഈ വർഷം ജൂലൈയിൽ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹരജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു.

സ്ഥി​രം ജാ​മ്യം തേ​ടി 2022 മാ​ര്‍ച്ചി​ൽ ഉ​മ​ര്‍ ഖാ​ലി​ദ് ന​ൽ​കി​യ ഹ​ര​ജി വി​ചാ​ര​ണ കോ​ട​തി ത​ള്ളി. മേ​യ് 28ന് ​ര​ണ്ടാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യും വി​ചാ​ര​ണ​കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് ​ഹൈ​കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 2023 മേ​യി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തി​യ ഉ​മ​ർ ഖാ​ലി​ദി​ന്റെ ജാ​മ്യാ​പേ​ക്ഷ 11 ത​വ​ണ​യാ​ണ് മാ​റ്റി​വെ​ച്ച​ത്.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദ് ആണെന്ന ഡൽഹി പൊലീസി​ന്‍റെ ആരോപണത്തി​ന്‍റെ ബലത്തിൽ മാ​ത്രമാണ് അനന്തമായി നീളുന്ന ഈ ജയിൽവാസം. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥിയെ ഡൽഹി പൊലീസി​ന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ലാ​പം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalidDelhi HCbail plea
News Summary - Delhi HC to hear Umar Khalid’s bail plea on Monday
Next Story