30കാരന് ദയാവധത്തിന് അനുമതി നിഷേധിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: 10 വർഷത്തിലേറെയായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ദയാവധ ഹരജി ഡൽഹി ഹൈകോടതി തള്ളി. ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് അടങ്ങിയ ബെഞ്ചാണ് ദയാവധത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിനുള്ള ഉത്തരവുകൾക്ക് അനുമതി നിഷേധിച്ചത്.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയായിരുന്ന റാണ തന്‍റെ പേയിംഗ് ഗസ്റ്റ് ഹൗസിന്‍റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. 2013 മുതൽ കിടപ്പിലായ റാണകഴിഞ്ഞ 11 വർഷമായി പ്രതികരിച്ചിട്ടില്ല. ദയാവധം നടത്തുന്നതിനായി ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാണയുടെ മാതാപിതാക്കളാണ് ഹൈകോടതിയെ സമീപിച്ചത്. മുറിവുകൾ ആഴമേറിയതിനാൽ പലപ്പോഴും അണുബാധയുണ്ടാവുന്നുണ്ട്. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രായമായതിനാൽ അവനെ പരിപാലിക്കാൻ കഴിയില്ലെന്നും റാണയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ റാണയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിൽ കോടതി അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതീക്ഷയറ്റ നിലയിലാണ് റാണയുടെ മാതാപിതാക്കൾ. രോഗിയെ വേദനയിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽപ്പോലും ഏതെങ്കിലും മാരകമായ മരുന്ന് നൽകി ദയാവധം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.