പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. വ്യാജരേഖ നിർമിച്ച് സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. ഡൽഹി ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ പൂജ ഖേദ്കറിനെ ഐ.എ.എസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.എ.എസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ സർവീസിലേക്ക് റിക്രൂട്ട് ചെയ്യാൻ അയോഗ്യരാകുകയോ സർവീസിൽ തുടരാൻ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താൽ ആ വ്യക്തിയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകുന്ന നിയമമാണിത്.
2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പൂജ ഉപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. അപേക്ഷയിൽ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തിൽ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.