Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2023 5:27 PM IST Updated On
date_range 19 Jan 2023 5:27 PM ISTആര് ഭീകരനെന്ന് കേന്ദ്രം പറയും; ഭീകരപട്ടത്തിനെതിരായ ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: ആര് ഭീകരനാണെന്നും അല്ലെന്നും കേന്ദ്ര സർക്കാർ പറയുമെന്നും അത് കേന്ദ്രത്തിന്റെ പ്രത്യേകാധികാരമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു. എസ്.ജിയുടെ വാദം അംഗീകരിച്ച് ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെതിരെ കശ്മീരിലെ ആസ്യാ അന്ദ്രാബിയുടെ ‘ദുഖ്തറനേ മില്ലത്ത്’ സമർപ്പിച്ച ഹരജി ജസ്റ്റിസ് അനീഷ് ദയാൽ തള്ളി.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ(യു.എ.പി.എ)ത്തിന് കീഴിൽ തങ്ങളെ ഭീകര സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ച സംഘടനക്ക് അതേ നിയമ പ്രകാരം ‘ഭീകര പട്ടം’ നീക്കം ചെയ്യാൻ കോടതിയിൽ പോകാമെന്നും ‘ദുഖ്തറനേ മില്ലത്ത്’ അത് ചെയ്തിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story