പൗരത്വ പ്രക്ഷോഭം: പിഞ്ച്ര തോഡ് പ്രവർത്തക ദേവാംഗന കലിതക്ക് ജാമ്യം
text_fieldsന്യൂഡൽഹി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിഞ്ച്ര തോഡ് പ്രവർത്തകയും വിദ്യാർഥിയുമായ ദേവാംഗന കലിതക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ദേവാംഗനക്ക് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിെൻറ പേരില്‍ ജെ.എൻ.യു വിദ്യാര്‍ഥിയായ ദേവാംഗന കലിതയെ ലോക്ക്ഡൗണിനിടെ മേയ് 24നാണ് പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം നതാഷ നര്‍വാള്‍ എന്ന പ്രവർത്തകയും അറസ്റ്റിലായിരുന്നു.
നിലവിലെ സാഹചര്യത്തിൽ അവരെ തടങ്കലിൽ വെക്കേണ്ടതില്ലെന്ന് ചുണ്ടിക്കാട്ടിയ ജസ്റ്റീസ് സുരേഷ് കുമാർ 25000 രൂപയും വ്യക്തിഗത ബോണ്ടും ആൾ ജാമ്യത്തിലും പുറത്തിറങ്ങാവുന്നതാണെന്ന് വ്യക്തമാക്കി. തെളിവ് നിശിപ്പിക്കുമെന്നോ ഇവർ മറ്റാരെയെങ്കിലും സ്വാധീനിക്കുമെുന്നോ പറയുന്നതിൽ കഴമ്പില്ല. സീൽ ചെയ്ത കവറിൽ സമർപ്പിച്ച കേസ് ഡയറിയിൽ ഇവർ ആർട്ടിക്കിൾ 19 ന് ഉറപ്പു നൽകുന്ന മൗലികാവകാശത്തിന് കീഴിൽ സമാധാനപരമായ പ്രതിഷേധമാണ് നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് ചുണ്ടിക്കാട്ടി.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 ന് തൊട്ടടുത്ത ദിവസം വനിത വിദ്യാർഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറബാദിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
എന്നാൽ ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും കേസ് ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 147, 353, 307, 302 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. കൃത്യനിര്‍വഹണം തടസപ്പെടുത്താനായി അക്രമം അഴിച്ചുവിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.