ഇ.ഐ.എ: പ്രാദേശിക ഭാഷയിൽ കരട് വിജ്ഞാപനമില്ല; കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ്
text_fields
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനത്തിൽ ഇടപെട്ട് ഡൽഹി ഹൈകോടതി. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പുറപ്പെടുവിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ഹൈകോടതി വിശദീകരണം തേടിയത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.
പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ വിവാദ വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നിയമത്തോട് വിയോജിപ്പ് അറിയിച്ച് പൊതുജനങ്ങളുടെ നാലര ലക്ഷത്തിലധികം കത്തുകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചത്.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനെയെല്ലാം തൃണവൽഗണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നടപടി വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐ.എ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.