തബ്ലീഗ് സമ്മേളനത്തിന് വന്ന വിദേശികളെ പാർപ്പിക്കുന്നത് നിരോധിച്ചിരുന്നോ? -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധുവായ പാസ്പോർട്ടും വിസയുമായി എത്തിയ വിദേശികളെ ഇന്ത്യയിൽ താമസിപ്പിക്കുന്നതിൽ നിരോധന ഉത്തരവുണ്ടായിരുന്നോ എന്ന് ഡൽഹി കോടതി ഡൽഹി പൊലീസിനോട് ചോദിച്ചു. ഒരേ വിഷയത്തിൽ രണ്ട് എഫ്.ഐ.ആറുകൾ ഫയൽ ചെയ്തതും ഹൈകോടതി ചോദ്യം ചെയ്തു. കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തബ്ലീഗ് ജമാഅത്തുകാരെ പാർപ്പിച്ചതിന് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈകോടതി.
പെട്ടെന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ ജനങ്ങളും അവർ നിൽക്കുന്നിടങ്ങളിൽ കുടുങ്ങിപ്പോയിരുന്നുവെന്ന് ജസ്റ്റിസ് ഗുപ്തയുടെ ഹൈകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയായിരുന്ന ആളുകൾക്കും വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ആളുകൾക്കും ഇത്തരത്തിൽ നിരോധനമുണ്ടായിരുന്നോ എന്ന് അറിയിക്കണമെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈകോടതി നിർദേശിച്ചു.
ഇതേ കുറ്റത്തിൽ ക്രൈംബ്രാഞ്ച് വിദേശ പൗരന്മാർക്കെതിരെ മറ്റൊരു എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഹൈകോടതി അതും ചോദ്യം ചെയ്തു.
ഒരേ സംഭവത്തിൽ ഡൽഹി പൊലീസിെൻറ രണ്ട് ഏജൻസികൾ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയാണോ എന്ന് ഹൈകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.