Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2024 12:02 AM IST Updated On
date_range 5 Sept 2024 12:02 AM ISTശർജീൽ ഇമാമിന്റെ ജാമ്യഹരജി നേരത്തേ പരിഗണിക്കില്ല
text_fieldsbookmark_border
ന്യൂഡൽഹി: ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ഡൽഹി കലാപത്തിൽ പ്രതിചേർത്താണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. ഒക്ടോബർ ഏഴിന് ഹരജി ലിസ്റ്റ് ചെയ്തതിനാൽ നേരത്തേ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. ജാമ്യാപേക്ഷ 2022 മുതൽ പരിഗണനയിലാണെന്നും 62 തവണ ലിസ്റ്റ് ചെയ്തിട്ടും പരിഗണിച്ചിട്ടില്ലെന്നും ശർജീൽ ഇമാം ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story