Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബി​െൻറ​'ന്യൂസ്​...

അർണബി​െൻറ​'ന്യൂസ്​ അവർ'ഇനിയുണ്ടാകില്ല; നേഷൻ വാണ്ട്​സ്​ ടു നോയും ത്രിശങ്ക​ുവിൽ

text_fields
bookmark_border
അർണബി​െൻറ​ന്യൂസ്​ അവർഇനിയുണ്ടാകില്ല; നേഷൻ വാണ്ട്​സ്​ ടു നോയും ത്രിശങ്ക​ുവിൽ
cancel

ഡൽഹി: അർണബ്​ ഗോസ്വാമിക്കും റിപ്പബ്ലിക്​ ടി.വിക്കും തിരിച്ചടിയായി പുതിയൊരു കോടതി വിധികൂടി. ഡൽഹി ഹൈകോടതിയാണ്​ വിധി പുറപ്പെടുവിച്ചത്​. റിപ്പബ്ലിക്​ ടി.വിയിൽ അർണബ്​ അവതരിപ്പിക്കുന്ന 'ന്യൂസ്​ അവർ' എന്ന വാർത്താ പരിപാടിക്ക്​ ആ പേര്​ ഉപയോഗിക്കരുതെന്നാണ്​ കോടതി വിധിച്ചത്​. ടൈംസ്​ നൗ ചാനലി​െൻറ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനി നൽകിയ പരാതിയിലാണ്​ നടപടി. ന്യൂസ്​ അവർ എന്നത്​ തങ്ങളു​െട വാർത്താ പരിപാടിയുടെ ടൈറ്റിൽ ആണെന്നും അർണബ്​ അത്​ കോപ്പിയടിക്കുകയായിരുന്നെന്നും​ ടൈംസ്​ നൗ ഉടമകൾ കോടതിയിൽ പറഞ്ഞു. ടൈംസ്​ നൗവിൽ എഡിറ്റർ ഇൻ ചീഫ്​ ആയിരുന്നപ്പോൾ അർണബ്​ ന്യൂസ്​ അവർ അവതരിപ്പിച്ചിരുന്നു. പിന്നീട്​ റിപ്പബ്ലിക്​ ടി.വി തുടങ്ങിയപ്പോൾ ടൈറ്റിൽ അതേപടി ഉപയോഗിക്കുകയായിരുന്നു.

അതേസമയം, അർണബിന്​ ആശ്വാസമായൊരു വിധിയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്​. 'നേഷൻ വാണ്ട്സ് ടു നോ'എന്ന ടാഗ്‌ലൈൻ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ടൈംസ് ഗ്രൂപ്പി​െൻറ ആവശ്യം കോടതി അനുവദിച്ചില്ല. 'നേഷൻ വാണ്ട്​സ്​ ടു നൊ' എന്നത്​ തങ്ങളുടെ ചാനലിൽ ഉപയോഗിച്ചിരുന്നതാണെന്നായിരുന്നു അവരുടെ വാദം. ഇത്​ അർണബി​െൻറ മാത്രം സംഭാവന അല്ലെന്നും എഡി​റ്റോറിയൽ ചർച്ചയിലൂടെ രൂപ​െപ്പട്ടതാണെന്നും അവർ വാദിച്ചു. എന്നാൽ ഇത്​ കോടതിയിൽ തെളിയിക്കാൻ അവർക്കായില്ല. അതിനാൽ കോടതി താൽക്കാലികമായി ടാഗ്​ലൈൻ ഉപയോഗിക്കാൻ അർണബിനെ അനുവദിക്കുകയായിരുന്നു.

ഏതെങ്കിലും വാർത്തയുടെ പ്രസംഗത്തി​െൻറ / അവതരണത്തി​െൻറ ഭാഗമായി ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി ചാനലിന് ഈ ടാഗ്‌ലൈൻ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ജയന്ത് നാഥി​െൻറ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. പക്ഷെ ഇൗ അനുമതി താൽക്കാലികമാണെന്ന്​ കോടതി വ്യക്​തമാക്കി. ടൈംസ്​ നൗ തെളിവ്​ ഹാജരാക്കുന്ന മുറക്ക്​ അതും നഷ്​ടപ്പെടാനാണ്​ സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtRepublic TVNews HourNation Wants To Know
Next Story