ഫേസ്ബുക്ക്/വാട്ട്സ് ആപ്പ് കോൾ നിയന്ത്രണം: സർക്കാറിന് കോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക്/വാട്ട്സ് ആപ്പ് കോൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാറിെൻറ നിലപാട് വ്യക്തമാക്കണമെന്ന് ഡൽഹി ഹൈകോടതി. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഫോൺ കോൾ സേവനങ്ങൾ നിർത്തലാക്കണമെന്ന പൊതു താൽപര്യ ഹരജിയിലാണ് കോടതി സർക്കാറിെൻറ പ്രതികരണം തേടിയത്.
ഒക്ടോബർ 17 ന് മുമ്പ് ഹരജിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങി ഇൻറർനെറ്റ് ഉപയോഗിച്ചുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി കോൾ സേവനങ്ങൾ നൽകുന്നത് തീവ്രവാദികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ എളുപ്പത്തിൽ ആശയവിനിമയം ചെയ്യാനുള്ള മാർഗമാണ്. ഇത്തരത്തിലുള്ള കോളുകളുടെയും സന്ദേശങ്ങളുടെയും ഉറവിടം കണ്ടെത്തുക പ്രയാസമാണ്. ഇവയുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ രാജ്യസുരക്ഷക്കും പൊതുസ്വത്തിനും ഭീഷണിയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ടെലികോം സേവനങ്ങൾ നൽകുന്നവരെപ്പോലെത്തന്നെ ഫേസ്ബുക്കിനും വാട്ട്സ് ആപ്പിനും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് വി.ഡി മൂർത്തി നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.