'ഉപയോഗ ശൂന്യമായ കടലാസ് തുണ്ട്'; ഡൽഹി അതിക്രമക്കേസിലെ െപാലീസ് റിപ്പോർട്ടിന് േകാടതിയുടെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന അതിക്രമത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ നൽകിയ ഹരജിയിൽ ഡൽഹി പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം.
തെൻറ കുറ്റസമ്മത മൊഴി എന്ന പേരിൽ പൊലീസ് മാധ്യമങ്ങൾക്ക് ഇല്ലാത്ത വിവരം നൽകുന്നതായി ചൂണ്ടിക്കാട്ടി ആസിഫ് ഡൽഹി ൈഹകോടതിയെ സമീപിച്ചിരുന്നു.
ഇതുസംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ടിനെതിരെയാണ് കോടതി പ്രതികരിച്ചത്. 'പകുതി ചുെട്ടടുത്തത്', 'ഉപയോഗ ശൂന്യമായ പേപ്പർ കഷണം' തുടങ്ങിയ പരാമർശങ്ങളാണ് പൊലീസ് നൽകിയ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടി കോടതി നടത്തിയത്.
അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുേമ്പാൾ സ്പെഷൽ െപാലീസ് കമീഷണേറാട് (വിജിലൻസ്) ഹാജരാകാനും കോടതി ഉത്തരവിട്ടു. അന്വേഷണത്തിെൻറ പരിശുദ്ധിക്കും കുറ്റാരോപിതെൻറ നീതിക്കും വേണ്ടി വാർത്തകൾ ചോർത്തുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കുറ്റസമ്മത മൊഴിരീതിയിൽ 'സീ ന്യൂസ്' നൽകിയ വാർത്തകൾക്കെതിരെയാണ് ആസിഫ് തൻഹ കോടതിയെ സമീപിച്ചത്. വാർത്ത ചോർത്തി നൽകിയിട്ടില്ലെന്നാണ് പൊലീസ് വാദം. എന്നാൽ, തങ്ങൾക്ക് പൊലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്ന് സീ ന്യൂസ് പറയുന്നത്.
ഉമർ ഖാലിദ്, ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവി എന്നിവരും പൊലീസ് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുെന്നന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.