ഡൽഹിയിൽ വികസനത്തിനായി മരങ്ങൾ മുറിക്കുന്നതിന് ഹൈകോടതി വിലക്ക്
text_fieldsന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള താമസ കേന്ദ്രങ്ങളുെട വികസനത്തോടനുബന്ധിച്ച് 16,500ഒാളം മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടിക്ക് ജൂലൈ രണ്ട് വരെ ഡൽഹി ഹൈകോടതി വിലക്കേർപ്പെടുത്തി.
റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനത്തിനായി മരങ്ങൾ വെട്ടുന്നത് താങ്ങാൻ ഡൽഹിക്കാവുമോയെന്ന് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ എൻ.ബി.സി.സി(ഇന്ത്യ)ലിമിറ്റഡിനോട് കോടതി ചോദിച്ചു. കോടതി ജൂലൈ നാലിന് കേസിൽ വാദം കേൾക്കും. ദേശീയ ഹരിത െട്രെബ്യൂണൽ ജൂലൈ രണ്ടിന് വിഷയം കേൾക്കും.
സരോജിനി നഗർ, നവറോജി നഗർ, നേതാജി നഗർ തുടങ്ങി ഏഴിടങ്ങളിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള താമസ കേന്ദ്രങ്ങളുെട പുനരുദ്ധാരണത്തിനായി മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റുന്നത്. ഇതിനായി കേന്ദ്ര പരിസ്ഥിതി വകുപ്പ്, കേന്ദ്ര നഗര വികസന വകുപ്പ്, ഡൽഹി വനം വകുപ്പ് എന്നിവരുടെ അനുമതിയുമുണ്ട്. പ്രദേശവാസികളും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകരും നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. സമൂഹ മാധമങ്ങളിലൂടെയുള്ള പ്രതിഷേധവും ഒപ്പു ശേഖരണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.