അറസ്റ്റിലാകുന്നവരുടെ അവകാശങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്യുേമ്പാഴും തടവിൽ വെക്കുേമ്പാഴും കുറ്റാരോപിതന് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ഡൽഹി ഹൈകോടതി. അറസ്റ്റ് സംബന്ധിച്ച് പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങളും മുൻകരുതലുകളും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, അടിച്ചമർത്താനും അപമാനിക്കാനുമുള്ള ഉപകരണമായാണ് കാലങ്ങളായി പൊലീസ് ഇതിനെ ഉപയോഗിക്കുന്നത്. അഴിമതിക്കുള്ള ഉപാധിയായും മാറി -കോടതി പറഞ്ഞു. സുഭാഷ് വിജയൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കേവയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, സി. ഹരിശങ്കർ എന്നിവരടങ്ങിയ െബഞ്ച് കേന്ദ്ര സർക്കാറിനും ഡൽഹി സർക്കാറിനും ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
അറസ്റ്റിെൻറ മാർഗനിർദേശങ്ങളും അത് നടപ്പാക്കുേമ്പാൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ വഴിയും മറ്റും ജനങ്ങളിലെത്തിക്കണം. എല്ലാ ഭാഷാപത്രങ്ങളിലും ഇക്കാര്യം പ്രസിദ്ധീകരിക്കുകയും എല്ലാ വ്യക്തികളുടെ പക്കലും പകർപ്പ് എത്തിക്കുകയും വേണം.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുേമ്പാൾ അതുസംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭ്യമാക്കാൻ ഹെൽപ്ലൈൻ നമ്പർ ആരംഭിക്കാൻ ഡൽഹി പൊലീസ് കമീഷണർക്ക് കോടതി നിർദേശം നൽകി.
ഉത്തരവ് പ്രകാരം എടുത്ത നടപടികളെ കുറിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ഭരണഘടനയിലെ 22 (2) വകുപ്പ് ഉറപ്പുനൽകുന്ന അവകാശങ്ങൾ സർക്കാറുകൾ ലംഘിക്കുന്നതായി ഹരജിക്കാരൻ ആരോപിച്ചു. സി.ആർ.പി.സി 57ാം വകുപ്പ് പ്രകാരം ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ഇത് മിക്കപ്പോഴും ലംഘിക്കപ്പെടുന്നതായി ഹരജിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.