ഡൽഹിയിൽ മലിനീകരണ വായു ഉയർന്ന നിലയിൽ; ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാന നഗരിയിലെ വായു മലിനീകരണ തോത് കൂടിയ നിലയിൽ. ദീപാവലിക്ക് ശേഷം രണ്ടാമത്തെ തവണയാണ് തലസ്ഥാന നഗരി ഏറ്റവും വലിയ വായു മലിനീകരണം നേരിടുന്നത്. വായു ഗുണമേന്മാ സൂചിക ചൊവ്വാഴ്ച രാവിലെ 411ലാണ് എത്തിയത്. സൂചികയിൽ 50 വരെ നല്ല വായുവായാണ് കണക്കാക്കുന്നത്.
കനത്ത മഞ്ഞും പൊടിയും കൂടിച്ചേർന്ന് പുക മൂടിയ അന്തരീക്ഷത്തിൽ കാഴ്ചപരിധി രാവിലെ എട്ട് മണിയായിട്ടും 200 മീറ്ററിൽ താഴെയായിരുന്നു. നഗരത്തിലെ മലിനീകരണ നില അനുവദനീയമായ പരിധിയേക്കാൾ 12^-19 മടങ്ങാണ് വർധിച്ചിട്ടുള്ളത്. മൂടല്‍മഞ്ഞ് കാരണം ഡൽഹി എയർപോർട്ടിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ ലാൻഡിങ് ചെയ്യാനാവാതെ ഡൽഹിയിൽ നിന്ന് മടങ്ങി. 12 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹി സർക്കാറിന് കത്തയച്ചു.സ്കൂളുകളിൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. വരാനിരിക്കുന്ന ഡൽഹി മാരത്തൺ റദ്ദാക്കാനും മെഡിക്കൽ അസോസിയേഷൻ നിർദേശിച്ചു. രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും മാരത്തൺ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തിൽ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. നവംബർ 19ന് രാവിലെയാണ് മാരത്തൺ നടത്താൻ നിശ്ചയിച്ചിരുന്നത്.
പശ്ചിമ ഡൽഹിയിലെ ഷാദിപുരിലാണ് ഏറ്റവും മലിനീകൃത വായു രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് , ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എന്നിവർ ചേർന്ന് 18 മലിനീകരണ നിരീക്ഷണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.