26 ഇന്ത്യന്‍ നഗരങ്ങളെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന്
text_fieldsന്യൂഡല്‍ഹി: പ്രധാനപ്പെട്ട 26 ഇന്ത്യന്‍ നഗരങ്ങളെ അടുത്ത ഏതാനും ദശകങ്ങളില്‍ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി, ലുധിയാന, ചണ്ഡിഗഢ്, ജയ്പൂര്‍, അമൃത്‌സര്‍ തുടങ്ങിയ നഗരങ്ങളടക്കം നേരിടാനിരിക്കുന്ന അവസ്ഥയെക്കുറിച്ച് വേള്‍ഡ്‌വൈഡ് ഫണ്ട് ഫോര്‍ നേച്ചേഴ്‌സിന്റെ (ഡബ്ല്യു.ഡബ്ല്യു.എഫ്.) വാട്ടര്‍ റിസക് ഫില്‍ട്ടര്‍ ആണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര പരിഹാര നപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജല ദൗര്‍ലഭ്യം ലോകത്താകമാനമുള്ള നഗരങ്ങളിലെ കോടിക്കണക്കിന് ജനങ്ങളാണ് നേരിടാന്‍ പോകുന്നതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ ജല ദൗര്‍ലഭ്യം, വരള്‍ച്ച, മലിനീകരണം, നദികളുടെ ആവാസവ്യവസ്ഥ തകരല്‍, വെള്ളപ്പൊക്കം, മുതലായവ നിരീക്ഷിച്ചാണ് വിലയിരുത്തല്‍. ഇതനുസരിച്ച് ഇന്ത്യ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
2050 ആകുമ്പോഴേക്കും ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത ജല ദൗര്‍ലഭ്യം അനുഭവപ്പെടും. വനനശീകരണം, മണ്ണൊലിപ്പ്, വ്യാവസായിക മാലിന്യം, വാഹനങ്ങളില്‍നിന്നുള്ള വായു മലിനീകരണം, കാര്‍ഷിക കീടനാശിനികളടക്കം കാരണമുളള ജല മലിനീകരണം തുടങ്ങിയവയെല്ലാം ഇന്ത്യയിലെ ജലത്തിന്റെ ഗുണത്തെ ബാധിക്കുകയാണ് -ഡബ്ല്യു.ഡബ്ല്യു.എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.