വി.സിക്കെതിരെ സമരം ചെയ്ത ജാമിയ മില്ലിയ വിദ്യാർഥികൾക്ക് നേരെ ആക്രമണം VIDEO
text_fieldsന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാല വൈസ് ചാൻസലർക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കു നേെര ഒരു സംഘം നടത്തിയ ആ ക്രമണത്തിൽ മലയാളി വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്.
ഇസ്രായേലുമായി സഹകരിച്ച് കാമ്പസിൽ പരിപാടി സ ംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്ത അഞ്ചു വിദ്യാർഥികളെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ഇവ രെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.സിയുടെ വസതിക്കുമുമ്പിൽ ഒത്തുകൂടിയ വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്.
സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതു ദിവസമായി കാമ്പസിനകത്ത് സമരം നടന്നു വരികയായിരുന്നു. എന്നാൽ, സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്നും സമരം അവസാനിപ്പിക്കാൻ ഒരു നടപടിയുമില്ലാതെ വന്നതോടെ ചൊവ്വാഴ്ച ആയിരത്തിലധികം വിദ്യാർഥികൾ വി.സിയുടെ വസതി ഉപരോധിച്ചു.
ഇതിനിടയിലാണ് സർവകലാശാല അധികൃതരെ സഹായിക്കുന്ന ഒരുകൂട്ടം ആളുകൾ സമരം ചെയ്ത പെൺകുട്ടികളടക്കമുള്ളവർക്കു നേരെ വടികളും കല്ലുകളുമായി ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.