ശാഹീൻ ബാഗിെല സമരക്കാരുമായി ലഫ്. ഗവർണർ ചർച്ച നടത്തി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ സമരക് കാരുമായി ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ ചർച്ച നടത്തി.
നോയിഡ കാളിന്ദി കുഞ് ച് ദേശീയ പാതയിലെ ഗതാഗതം ആഴ്ചകളായി തടസ്സെപ്പട്ട പശ്ചാത്തലത്തിലായിരുന്നു ലഫ്. ഗവർണർ സമരക്കാരെ ഓഫിസിലേക്ക് വരുത്തി ചർച്ച നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപ്പെടുത്താെമന്ന് സമരക്കാരോട് ഗവർണർ വ്യക്തമാക്കി. നിലവിൽ ആംബുലൻസും സ്കൂൾ വാഹനങ്ങളും കടത്തിവിടുന്നുണ്ടെന്നും ബുധനാഴ്ച സുപ്രീംകോടതിയുടെ തീരുമാനത്തിനു ശേഷം തീരുമാനങ്ങൾ അറിയിക്കാമെന്നും സമരക്കാർ ലഫ്.ഗവർണറെ അറിയിച്ചു.
ഡൽഹിയിൽ എട്ടിടത്ത് സ്ത്രീകളുടെ രാപ്പകൽ സമരം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിന് പിന്നാലെ ഡൽഹിയിൽ ഏഴിടങ്ങളിൽ സ്ത്രീകളുടെ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു. ഖുറേജി, ജാഫറാബാദ്, തുർക്ക്മാൻ ഗേറ്റ്, കർദംപുരി, മുസ്തഫാബാദ്, റഹ്മാൻ ചൗക്, ഇന്ദർലോക് എന്നിവിടങ്ങളിലാണ് സമരം. കൂടാതെ, ജാമിഅ ഏകോപന സമിതിയുടെ 12 മണിക്കൂർ സമരം മുഴുസമയത്തിലേക്ക് മാറി. ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾക്കു നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ ശാഹീൻ ബാഗിലെ സ്ത്രീകൾ തെരുവിലിറങ്ങിയിട്ട് 38 ദിവസം പിന്നിട്ടു. ഖുറേജിയിലെ രാപ്പകൽ സമരം എട്ടു ദിവസവും സീലാംപുരിയിലെ ജാഫറാബാദിൽ അഞ്ചുദിവസവും പിന്നിട്ട് സമരം കൂടുതൽ ശക്തമാവുകയാണ്.
ഡൽഹിയിലെ കൂടാതെ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്നുണ്ട്. പഞ്ചാബിലെ മലർേകാട്ലയിലും ആയിരക്കണക്കിന് സ്ത്രീകൾ ദിനേന സമരത്തിനിറങ്ങുന്നുണ്ട്.
നോയിഡ കാളിന്ദികുഞ്ച് ആറുവരിപ്പാതയിൽ പന്തൽകെട്ടിയാണ് ശാഹീൻ ബാഗിലെ സമരം മുന്നോട്ടുപോകുന്നത്. എന്നാൽ, നോയിഡയിലേക്ക് ദിനേന ആയിരക്കണക്കിന് വിദ്യാർഥികൾ സഞ്ചരിക്കുന്ന പാത ആയതിനാൽ സ്കൂൾ വാഹനങ്ങൾ ഇതുവഴി കടത്തിവിടുമെന്ന്് സമരക്കാർ വ്യക്തമാക്കി. നേരത്തേ, ആംബുലൻസ് വാഹനങ്ങളെ മാത്രമായിരുന്നു കടത്തിവിട്ടത്. അതിനിടെ, ദിവസവും 500 രൂപ കൂലിവാങ്ങിച്ചാണ് ശാഹിൻ ബാഗിൽ സ്ത്രീകൾ സമരത്തിനിറങ്ങുന്നതെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധക്കാർ വക്കീൽ നോട്ടീസ് അയച്ചു. പ്രതിഷേധത്തെക്കുറിച്ച് അപവാദം പരത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അപകീര്ത്തിക്ക് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.