സ്വയം പ്രതിരോധത്തിന്റെ ഡൽഹി പാഠങ്ങൾ
text_fieldsവർഗീയകലാപത്തിൽ പൊലീസ് അക്രമികൾക്കൊപ്പം ചേരുന്ന നാട്ടിൽ സ്വയംരക്ഷക്ക് പ്രതിരോധം തീർക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് പറയുകയാണ് ശിവ് വിഹാറിലെ സർക്കാർ സ്കൂൾ അധ്യാപകനായ നാസിർ. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ശിവ്വിഹാറിലേക്ക് കലാപകാരികൾ വന്ന വഴിയിൽ പുതുതായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പുഗേറ്റ് കാണിച്ചുതന്നുകൊണ്ടാണ് നാസിർ ഇത് പറഞ്ഞത്. ആക്രമണത്തിന് അവർ ഇനിയും വരുമെന്ന് കണ്ടാണ് മുസ്ലിം ഗലികളിൽ സ്വന്തം നിലക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും നാസിർ പറഞ്ഞു. ഡൽഹിയിലെ മുസ്ലിംകൾ പഠിച്ച പാഠമാണിതെന്നും നാസിർ തുടർന്നു.
ജയ് ശ്രീറാം വിളിച്ച് ശ്മശാൻഘട്ടിൽനിന്ന് ആയുധങ്ങളുമായി അക്രമിസംഘം വരുേമ്പാൾ താൻ വീടിെൻറ ബാൽക്കണിയിലായിരുന്നുവെന്ന് നാസിർ പറഞ്ഞു. വലിയ ജ്യേഷ്ഠനെന്ന് പറഞ്ഞ് നാസിർ ഡൽഹി പൊലീസിലെ ഹെഡ്കോൺസ്റ്റബിളിനെ കാണിച്ചുതന്നു. അവനുപോലും മക്കളെയും ഭാര്യയെയും കൂട്ടി ജീവനുംകൊണ്ട് രക്ഷപ്പെടേണ്ടി വന്നു. ഡൽഹി പൊലീസിെൻറ സഹായം നിങ്ങൾക്ക് കിട്ടിയില്ലേ എന്ന ചോദ്യത്തിന് പൊലീസ് തന്നെ പങ്കാളിയായ വർഗീയാക്രമണമായിരുന്നില്ലേ എന്ന് നാസിർ തിരിച്ചു ചോദിച്ചു.
മദീന മസ്ജിദ് തകർത്ത് തീവെച്ചതിന് ആറുമാസമായി സെക്രട്ടറി ഹാഷിം അലിക്കൊപ്പം കേസ് നടത്താനും ഈ സ്കൂൾ അധ്യാപകനുണ്ടായിരുന്നു. കലാപത്തിൽ പങ്കാളിയായ എസ്.എച്ച്.ഒക്കെതിരെ പരാതി നൽകി ധൈര്യത്തോടെ നിയമനടപടിയുമായി മുേന്നാട്ടുപോകുകയാണ്. ഹാഷിം അലിയെയും അബൂബക്കറിനെയും ജയിലിലടച്ചിട്ടും ഞങ്ങൾ പിന്മാറിയില്ല. വേറെയും മുസ്ലിം യുവാക്കളെ ജയിലിലടച്ചുവെങ്കിലും ജംഇയ്യതുൽ ഉലമായേ ഹിന്ദിെൻറ അഭിഭാഷകരുടെ ഇടപെടലിനെ തുടർന്ന് ജാമ്യം ലഭിച്ചു.
ജയ് ശ്രീറാം വിളിച്ച് ശ്മശാൻഘട്ട് റോഡിലൂടെ കടന്നുവന്ന ആയിരക്കണക്കിന് ഹിന്ദുത്വ തീവ്രവാദികൾ അഴിഞ്ഞാടിയത് ഗുൽസാറിെൻറ കെട്ടിടത്തിനുനേരെയായിരുന്നുവെന്ന് ഇപ്പോൾ അവിടെയുള്ള മനോഹരമായ വീട് ചൂണ്ടിക്കാട്ടി നാസിർ പറഞ്ഞു. തൊട്ടടുത്ത് സാബിർ റസാക്കിെൻറ വീടാണ്. അതിനപ്പുറത്ത് ജലാലുദ്ദീേൻറത്. അക്രമികളുടെ അഴിഞ്ഞാട്ടത്തിനുശേഷം ഗലിയിൽ ഒരു പോറലുമേൽക്കാതെ അവശേഷിച്ചത് മൂന്നു വീടുകൾ മാത്രം. മൂന്നും ഹിന്ദു സമുദായക്കാരുടേതായിരുന്നു.
ഇതെല്ലാം പൊലീസിൽ പരാതിപ്പെട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറാകാതിരുന്നതുകൊണ്ടാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നാസിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.