പ്രൈമറി അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിനായി അയക്കാൻ ഡൽഹി എൽ.ജി അംഗീകാരം നൽകി
text_fieldsന്യൂ ഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ പ്രൈമറി അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിനായി അയക്കാനുള്ള സിറ്റി ഗവൺമെന്റിന്റെ നിർദേശം അംഗീകരിച്ചു. സ്‌കൂൾ അധ്യാപകരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്ന പദ്ധതി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്.
മുൻകാലങ്ങളിൽ നടത്തിയ വിദേശ പരിശീലന പരിപാടികളുടെ ആഘാതം വിലയിരുത്തൽ രേഖപ്പെടുത്താൻ അരവിന്ദ് കെജ്‌രിവാൾ സർക്കാർ വിസമ്മതിച്ചതായി സക്‌സേന പറഞ്ഞു. ഏകപക്ഷീയമായി തിരഞ്ഞെടുത്ത 87 പ്രൈമറി ഇൻ-ചാർജുകളിൽ നിന്നും 52 പ്രൈമറി ഇൻ-ചാർജുകളെ, 29 അഡ്മിനിസ്ട്രേറ്റീവ് സോണുകളിൽ നിന്ന് മൂന്ന് ചുമതലക്കാരെ എന്നിങ്ങനെ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.