ഡൽഹിയിൽ രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് അഞ്ചുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ
text_fieldsന്യൂഡൽഹി: കോവിഡ് പോസിറ്റീവായവർ നിർബന്ധമായും അഞ്ചുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ കഴിയണമെന്ന് ഡൽഹി ലഫ്റ്റനൻറ് ഗവർണറുടെ നിർദേശം. കോവിഡ് ബാധിതർക്കുള്ള ഡൽഹി സർക്കാരിെൻറ ക്വാറൻറീൻ നിർദേശങ്ങൾ പുതുക്കി ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ വെള്ളിയാഴ്ച ഉത്തരവിറക്കി.
കോവിഡ് പോസിറ്റീവായാൽ നിർബന്ധമായും അഞ്ചുദിവസം ക്വാറൻറീനിൽ കഴിയണം. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ അഞ്ചുദിവസത്തിന് ശേഷം വീട്ടുനിരീക്ഷണത്തിൽ തുടരണം. അഞ്ചുദിവസത്തിനുള്ളിൽ രോഗം മൂർച്ഛിച്ചാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.
മറ്റുള്ളവരിൽനിന്ന് ശാരീരിക അകലം പാലിക്കാതെ വീട്ടു നിരീക്ഷണത്തിൽ കഴിയുന്നത് കോവിഡ്ഗ്രാഫ് ഉയരാൻ കാരണമാകുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ലഫ്. ഗവർണറുടെ പുതിയ ഉത്തരവ്. ഹോം ഐസൊലേഷൻ നിർദേശിക്കുന്നവർ കൃത്യമായി ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സംഘങ്ങളെയും ജില്ല മജിസ്ട്രേറ്റിനെയും ചുമതലപ്പെടുത്തും. ഐ.സി.എം.ആറിെൻറ ഹോം ഐസൊലേഷൻ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചായിരിക്കും നിരീക്ഷണം ഏർപ്പെടുത്തുക.
ഡൽഹി സർക്കാർ ചെറിയ ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചവർക്ക് ആദ്യം മുതൽ ഹോം െഎസൊലേഷൻ നിർദേശിച്ചിരുന്നു. ജൂൈല ആകുേമ്പാഴേക്കും അത്യാസന്ന നിലയിലുള്ള രോഗികൾക്കായി ആശുപത്രികളിൽ 80,000 ബെഡുകൾ ഒരുക്കുമെന്നും ആയിരത്തോളം ക്വാറൻറീൻ മുറികൾ തയാറാക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.