ഡൽഹി മദ്യ നയം: ഫാർമ കമ്പനി ഡയറക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വിവാദ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫാർമ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അരബിന്ദോ ഫാർമ ഡയറക്ടർ ശരത് റെഡ്ഢിയെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇ.ഡി നേരത്തെ ഇദ്ദേഹത്തിന്റെ വീടും ഓഫീസും പരിസരവുമെല്ലാം പരിശോധിക്കുകയും രണ്ടുതവണ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് ശരത് റെഡ്ഢി.
നേരതെത മദ്യ നിർമാണ കമ്പനിയായ ഇന്തോ സ്പിരിട്ടിന്റെ മാനേജിങ് ഡയറക്ടർ സമീർ മഹാന്ദ്രുവിനെ ഇ.ഡി സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പരിശോധനകളും ഇ.ഡി നടത്തിയിരുന്നു.
മദ്യവിൽപ്പനയിൽ നിന്ന് സർക്കാർ പിന്തിരിയുകയാണെന്നും സർക്കാറുമായി കരാറുണ്ടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളായിരിക്കും ഇനി മുതൽ മദ്യം വിൽക്കുകയെന്നുമായിരുന്നു വിവാദ മദ്യ നയം. ഇത് മദ്യമാഫിയകളുടെ സ്വാധീനത്താലുണ്ടാക്കിയ നയമാണെന്ന് വ്യാപക വിമർശനമുയർന്നതോടെ നയം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.