ഡൽഹി മദ്യ നയം: 30 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡൽഹി, ഉത്തർ പ്രദേശിലെ വിവിധ നഗരങ്ങൾ, പഞ്ചാബ്, ഹരിയാന, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം ഇ.ഡി പിന്നീട് നിഷേധിച്ചു. കൈക്കൂലി വാങ്ങി മദ്യ വിൽപ്പനയുടെ ലൈസൻസ് അനർഹർക്ക് അനുവദിച്ചുവെന്നായിരുന്നു മദ്യ നയം സംബന്ധിച്ച ആരോപണം.
'ആദ്യം സി.ബി.ഐ റെയ്ഡ് നടത്തി. അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ ഇ.ഡി റെയ്ഡ് നടത്തുന്നു. അവരും ഒന്നും കണ്ടെത്താൻ പോകുന്നില്ല. ഇത് കെജ്രിവാൾ നടത്തുന്ന നല്ല പ്രവർത്തികൾ തടയാൻ വേണ്ടിയുള്ള നടപടികൾ മാത്രമാണ്. അവർ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കട്ടെ, അവർക്ക് ഞങ്ങളുടെ ജോലി തടയാനാകില്ല.' - ഇ.ഡിയുടെ റെയ്ഡ് സംബന്ധിച്ച് സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.