Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യനയ അഴിമതിക്കേസ്:...

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
cancel
camera_alt

മനീഷ് സിസോദിയ (ഫയൽ ചിത്രം)

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹരജി പരി​ഗണിക്കുകയുള്ളൂ. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരി​ഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

നേരത്തെ, സിസോ​ദിയയുടെ ജാമ്യ ഹരജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവിൽ, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോ​ഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാമെന്ന ഇ.ഡി വാദവും കോടതി അം​ഗീകരിച്ചു. നേരത്തെ തനിക്കെതിരെയുള്ള ഡിജിറ്റൽ തെളിവ് നശിപ്പിക്കാൻ സിസോദിയ ശ്രമിച്ചതായും ഇ.ഡി കോടതിയിൽ പറഞ്ഞു.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ദ്യ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വാ​ണ് സി​സോ​ദി​യ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ സി.​ബി.​ഐ ആ​ണ് സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ ഇ.​ഡി​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPManish SisodiaNational NewsDelhi Liquor Policy Scam
News Summary - Delhi Liquor Policy Scam Case: SC Refuses To Grant Relief To Manish Sisodia
Next Story