അഴിമതി: കെജ്രിവാളിന്റെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്‍പെൻഷൻ
text_fieldsന്യൂഡൽഹി: അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാരെയും സസ്‍പെൻഡ് ചെയ്തു. ഡൽഹി ലെഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് ഇവരെ പുറത്താക്കാൻ ഉത്തരവിട്ടത്.
പ്രകാശ് ചന്ദ്ര താക്കൂറിനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു. വസന്ത് വിഹാർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഹർഷിത് ജെയ്ൻ, വിവേക് വിഹാർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ദേവേന്ദർ ശർമ എന്നിവരാണ് സസ്‍പെൻഷനിലുള്ളത്. ഇവർക്കെതിരെ അച്ചടക്കനടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.
കൽക്കാജി എക്സ്റ്റൻഷനിലെ ഇ.ഡബ്ല്യു.എസ് ഫ്‌ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ക്രമക്കേട് ആരോപിച്ച് തിങ്കളാഴ്ച ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാതെയും ലെഫ്. ഗവർണർ സസ്‍പെൻഡ് ചെയ്തിരുന്നു. തലസ്ഥാനനഗരിയിലെ ക്രമസമാധാന നില പരിശോധിക്കാനായി കഴിഞ്ഞാഴ്ച ലെഫ്. ഗവർണറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.