സ്വകാര്യ മേഖലക്ക് തീറെഴുതുന്ന ആദ്യ ട്രെയിൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ യാത്രാ ട്രെയിനുകൾ സ്വകാര്യ മേഖലക്കു കൈമാറുന്ന കേന്ദ്ര പദ്ധതിയി ൽ ആദ്യം തീറെഴുതുന്നത് ഡൽഹി-ലഖ്നോ തേജസ് എക്സ്പ്രസ്. റെയിൽവേയുടെ ടൂറിസം, ഒാ ൺലൈൻ ടിക്കറ്റ് വിൽപനയടക്കമുള്ളവ കൈകാര്യം ചെയ്യുന്ന െഎ.ആർ.സി.ടി.സിക്കാണ് തേജ സ് എക്സ്പ്രസ് പരീക്ഷണാടിസ്ഥാനത്തിൽ വിട്ടുനൽകുന്നത്. ഉടൻ മറ്റൊരു ട്രെയിന ും െഎ.ആർ.സി.ടി.സിക്ക് നൽകും.
തൊഴിലാളി യൂനിയനുകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 500 കിലോമീറ്റർ ദൂരപരിധിക്കു താഴെയുള്ള തിരെഞ്ഞടുത്ത പാതകളിലാണ് സ്വകാര്യ സർവിസിന് അനുമതി. തിരുവനന്തപുരം-കണ്ണൂർ പാതയടക്കം രാജ്യത്തെ തിരക്കേറിയ ഡൽഹി-ലഖ്നോ, ബംഗളൂരു-ചെന്നൈ, മുംബൈ-അഹ്മദാബാദ്, മുംബൈ-ഷിർദി പാതകളിലാണ് ആദ്യഘട്ട സ്വകാര്യവത്കരണം.
സ്വകാര്യവത്കരണത്തിന് റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ കണ്ടെത്തിയ പാതകളെല്ലാം യാത്രക്കാർ ഏറെ ആശ്രയിക്കുന്നവയാണ്. തേജസ് ട്രെയിൻ ഒാടാൻ പോകുന്ന ഡൽഹി-ലഖ്നോ പാതയിൽ ദിനേന 50ലധികം യാത്രാ ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.
2016ലാണ് തേജസ് എക്സ്പ്രസ് പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ സർവിസ് തുടങ്ങിയിട്ടില്ല. ഉത്തർപ്രദേശിലെ ആനന്ദ്നഗർ റെയിൽവേ സ്റ്റേഷനിലുള്ള ട്രെയിൻ ഉടൻ െഎ.ആർ.സി.ടി.സിക്കു കൈമാറും. അതേസമയം, റായ്ബറേലി അടക്കമുള്ള രാജ്യത്തെ കോച്ച് നിർമാണ യൂനിറ്റുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കവും റെയിൽവേ സജീവമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.