ധൂം സ്റ്റൈലിൽ ഇന്ധനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഒായിൽ കോർപ്പറേഷെൻറ പൈപ്പ് ലൈനിൽ നിന്ന് ഇന്ധനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കമ്പനിയുടെ ബിജ്വാസൻ ഡിപ്പോയിൽ നിന്ന് പാനിപത്തിലെ റിഫൈനറിയിലേക്ക് ഇന്ധനമെത്തിക്കുന്ന പൈപ്പ് ലൈനിൽ നിന്ന് ഇന്ധനം മോഷ്ടിക്കാൻ ശ്രമിക്കുേമ്പാഴാണ് സ്ഫോടനമുണ്ടായത്.
അഞ്ച് പേരാണ് മോഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒഴിഞ്ഞ കിടക്കുന്ന റൂമിൽ നിന്ന് തുരങ്കമുണ്ടാക്കി െഎ.ഒ.സിയുടെ പൈപ്പ് ലൈനിൽ നിന്ന് ഇന്ധനം മോഷ്ടിക്കാനായിരുന്നു സംഘത്തിെൻറ ശ്രമം. എന്നാൽ, കഴിഞ്ഞ ദിവസം ഇവർ തുരങ്ക നിർമാണം നടത്തുന്ന റൂമിൽ സ്ഫോടനമുണ്ടായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സ്ഫോടനം നടക്കുേമ്പാൾ ഇവരാരും റുമിലുണ്ടായിരുന്നില്ല. ഇന്ത്യൻ ഒായിൽ കോർപ്പറേഷെൻറ ഒായിൽ ൈപപ്പ് ലൈനിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഡി.സി.പി ശിവേഷ് സിങ് പറഞ്ഞു.
സ്ഫോടനമുണ്ടായയുടൻ സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് െഎ.ഒ.സിയുടെ പൈപ്പ് ലൈനിൽ നിന്ന് ഇന്ധനം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.