ഡൽഹി, കേരളം, മഹാരാഷ്ട്ര, കർണാടക, യു.പി.... ലോക്ഡൗണും കർഫ്യൂവുമായി 13 സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: രണ്ടര ലക്ഷത്തിനുമേൽ പ്രതിദിന നിരക്കുമായി കോവിഡ് വ്യാപനം അതിവേഗം കുതിക്കുന്ന ഇന്ത്യയിൽ ദിവസങ്ങൾക്കിടെ ലോക്ഡൗണിലായത് 13 സംസ്ഥാനങ്ങൾ... രാത്രികാല കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമായി കോവിഡിനെ പിടിക്കാൻ ഭരണകൂട ഇടപെടൽ വൈകാതെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തവണ കേന്ദ്രം നേരിട്ട് ലോക്ഡൗൺ പ്രഖ്യാപിക്കാത്തതിനാൽ ഓരോ സംസ്ഥാനവും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനവും അവിടങ്ങളിലെ നിയന്ത്രണവും താഴെ:
ഡൽഹി
അടുത്ത തിങ്കളാഴ്ച വരെയാണ് ഡൽഹിയിൽ ലോക്ഡൗൺ. മരുന്ന്, ഗ്രോസറി, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം തുടങ്ങിയവ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് ഇ-പാസ് നൽകും. അവശ്യ സേവന വിഭാഗങ്ങൾക്കും പ്രവർത്തിക്കാം.
കർണാടക
ബംഗളൂരു, മൈസൂരു, മംഗളൂരു, കലബുർഗി, ബിദർ, തുംകൂർ, ഉഡുപ്പി- മണിപാൽ ജില്ലകളിൽ രാത്രികാല കർഫ്യൂ.
കേരളം
രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ സംസ്ഥാനത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്താനും നിർദേശമുണ്ട്.
മഹാരാഷ്ട്ര
ഏപ്രിൽ 14 മുതൽ മേയ് ഒന്ന് വരെയാണ് മഹാരാഷ്ട്രയിൽ കർഫ്യൂ. അവശ്യ വിഭാഗത്തിലല്ലാത്ത പൊതു സ്ഥാപനങ്ങൾ, സേവനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. അവശ്യ സേവനങ്ങൾ അനുവദിക്കും. അവശ്യ വസ്തു വിൽപന കടകൾ രാവിലെ ഏഴു മുതൽ നാലു മണിക്കൂർ മാത്രം. പൊതുഗതാഗതം സാധാരണ പോലെ പ്രവർത്തിക്കും. യാത്രക്കാർ പക്ഷേ, 50 ശതമാനം മാത്രമേ അനുവദിക്കൂ. ചരക്കുകടത്ത് അനുവദിക്കും.
ഗുജറാത്ത്
അഹ്മദാബാദ്, സൂറത്ത്, വഡോദര, ഭാവ്നഗർ, ഗാന്ധിനഗർ, ഗോധ്ര തുടങ്ങിയ 20 ജില്ലകളിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യു. സംസ്ഥാനത്തെത്തുന്നവർക്ക് ആർ.ടി-പി.സി.ആർ നിർബന്ധം.
ഉത്തർ പ്രദേശ്
അലഹബാദ്, ലഖ്നോ, വാരാണസി, കാൺപൂർ നഗർ, ഗോരഖ്പൂർ ജില്ലകളിൽ അടിയന്തരാവസ്ഥ നടപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും സർക്കാർ തയാറായിട്ടില്ല. നേരത്തെ 35 മണിക്കൂർ ഹർത്താൽ നടത്തിയിരുന്നു. പൊതുനിരത്തിൽ മാസ്കിടാത്തവർക്ക് സംസ്ഥാനത്ത് ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പഞ്ചാബ്
ചൊവ്വാഴ്ചയോടെയാണ് സംസ്ഥാനത്ത് രാത്രികാല കർഫ്യുനിലവിൽ വന്നത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ജിമ്മുകൾ, ബാറുകൾ, സിനിമ തിയറ്ററുകൾ എന്നിവ ഏപ്രിൽ 30 വരെ അടച്ചിടും. ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ എന്നിവ ഞായറാഴ്ച അടച്ചിടും. മറ്റുള്ള ദിനങ്ങളിൽ പാഴ്സൽ സേവനം മാത്രം അനുവദിക്കും. ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം അനുമതി
രാജസ്ഥാൻ
പ്രതിദിന രോഗികളുെട എണ്ണം 10,000 കടന്ന രാജസ്ഥാനിൽ മേയ് മൂന്നുവരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവ തുറക്കും. മറ്റു കടകൾ അടച്ചിടും. വിവാഹ, മരണാനന്തര ചടങ്ങുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. വ്യവസായങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല.
ഛത്തീസ്ഗഢ്
എട്ട് ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. വാണിജ്യ സ്ഥാപനങ്ങളും മദ്യവിൽപന കേന്ദ്രങ്ങളും അടച്ചിടും.
ജമ്മു കശ്മീർ
ജമ്മു, ഉദ്ധംപൂർ, കത്വ, ശ്രീനഗർ, ബാരാമുള്ള, ബദ്ഗാം, അനന്ത്നാഗ്, കുപ്വാര ജില്ലകളിൽ രാത്രികാല കർഫ്യു
ഒഡിഷ
സംബൽപൂർ, സുന്ദർഗഢ് ഉൾപെടെ 10 ജില്ലകളിൽ രാത്രി കാല കർഫ്യൂ. മറ്റു ജില്ലകളിലെ പട്ടണങ്ങളിലും പുതുതായി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ഛണ്ഡിഗഢ്
രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ രാത്രികാല കർഫ്യു. അവശ്യ സേവനങ്ങൾ പ്രവർത്തിക്കും.
ഹരിയാന
രാത്രികാല കർഫ്യു രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ. സ്കൂളുകളും കോളജുകളും അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.