വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ചു, മകൻ അമ്മയെ തലക്കടിച്ച് കൊന്നു
text_fieldsന്യൂഡൽഹി: വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. ലക്ഷ്മൺ കുമാർ (48) ആണ് മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്കൊന്നത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.
ഏപ്രിൽ 25നാണ് സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്മൺ കുമാർഅമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പോകാൻ സ്ഥലമില്ലെന്ന് അമ്മ അറിയിച്ചു. ഒന്നുകിൽ വൃദ്ധസദനം അല്ലെങ്കിൽ ഏതെങ്കിലും ആശ്രമങ്ങളിലേേക്കാ ഫരീദാബാദിൽ താമസിക്കുന്ന മകെൻറ അടുത്തേക്കോ പോകാൻ ലക്ഷ്മൺ ആവശ്യപ്പട്ടു. എന്നാൽ വീടു വിട്ടു പോകാൻ അവർ തയാറായില്ല. ഇതാണ്ലക്ഷ്മണിനെ പ്രകോപിതനാക്കിയതെന്നും പൊലീസ് പറയുന്നു.
രണ്ട് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച ശേഷം ലക്ഷ്മൺ അമ്മേയോടൊപ്പമാണ് താമസം. സ്ഥിരമായി അമ്മയുമായി വഴക്കു കൂടാക്കാറുണ്ടെന്ന് അയൽക്കാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.