Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
modi
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ വധഭീഷണി​;...

മോദിക്ക്​ വധഭീഷണി​; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22കാരൻ അറസ്റ്റിൽ. ഡൽഹിയിലെ കജൂരി ഖാസിലാണ്​ സംഭവം.

പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഫോൺ വിളിച്ചശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന്​ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ്​ ഭീഷണിസ​ന്ദേശമെത്തിയത്​. 'ഞാൻ മോദിയെ കൊലപ്പെടുത്താൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ​സന്ദേശം.

ത​ുടർന്ന്​ പൊലീസ്​ ന​ടത്തിയ അന്വേഷണത്തിൽ കജൂരി ഖാസിൽനിന്ന്​ 22കാരനായ സൽമാൻ എന്നയാളെ പിടികൂടുകയായിരുന്നു. പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ച്​ നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക്​ ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ്​ ഭീഷണി സന്ദേശം അയച്ചതെന്ന്​ സൽമാൻ പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയാണ്​ സൽമാൻ. നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്​ ഇയാൾ. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്‍റലിജൻസ്​ വൃത്തങ്ങളും സൽമാനെ ചോദ്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi manThreat call
News Summary - Delhi man threatens to kill PM Modi Arrested
Next Story