ഡൽഹി തെരഞ്ഞെടുപ്പ്: ആപ് തൂത്തുവാരുന്നു, ബി.ജെ.പി വിയർക്കുന്നു; 14 വീതം സീറ്റുകളിൽ വിജയം
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയെ വിറപ്പിച്ച് എ.എ.പിയുടെ മുന്നേറ്റം. ആകെയുള്ള 250 സീറ്റിൽ എ.എ.പി 127 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി 108 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 11 സീറ്റിൽ ഒതുങ്ങി. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181 ഉം ബി.ജെ.പി സ്വന്തമാക്കിയിരുന
അതേസമയം, ഫലം പ്രഖ്യാപിച്ച 30 സീറ്റുകളിൽ ബി.ജെ.പിയും എ.എ.പിയും 14 സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റിലും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമാ മസ്ജിദ് വാർഡിൽ എഎപിയുടെ സുൽത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാർഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലക്ഷ്മി നഗറിൽ ബിജെപിയുടെ അൽക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രോഹിണി ഡി വാർഡിൽ പാർട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗർ മണ്ഡലത്തിൽ വിജയിച്ചു.
അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡ് നമ്പർ 74-ൽ (ചാന്ദ്‌നി ചൗക്ക്) ബി.ജെ.പിയുടെ രവീന്ദർ കുമാറാണ് ലീഡ് ചെയ്യുന്നത്.
കോർപറേഷനിലെ 250 വാർഡുകളിൽ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 127 സീറ്റിൽ എ.എ.പിയും 108 സീറ്റിൽ ബി.ജെ.പിയുമാണ് മുന്നിട്ട് നിൽക്കുന്നത്. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
സംഗം വിഹാറിൽ എ.എ.പിയുടെ പങ്കജ് ഗുപ്ത, സക്കീർ നഗറിൽ എ.എ.പിയുടെ സൽമ ഖാൻ, സീലംപൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മുംതാസ്, കരോൾ ബാഗിൽ ബി.ജെ.പി സ്ഥാനാർഥി ഉഷ എന്നിവർ ലീഡ് ചെയ്യുന്നു.
2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.
ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.