ഡൽഹി മെട്രോയിൽ ചാർജ് കൂട്ടും; മിനിമം 10 രൂപ
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രനിരക്ക് കൂട്ടണമെന്ന മൂന്നംഗ ചാർജ് നിർണയ കമ്മിറ്റിയുടെ നിർദേശം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ബോർഡ് അംഗീകരിച്ചു. മിനിമം ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാനും പരമാവധി ചാർജ് 40ൽ നിന്ന് 50 രൂപയാക്കാനുമാണ് കമ്മിറ്റി നിർദേശിച്ചത്.
ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും. ബുധനാഴ്ച മുതൽ ഇൗ വർഷം സെപ്റ്റംബർ 30 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്ടോബർ മുതൽ വീണ്ടും നിരക്ക് വർധനയുണ്ടാവുമെന്നും ഡി.എം.ആർ.സി വ്യക്തമാക്കി. ഞായറാഴ്ചകളിലും െപാതു അവധി ദിനങ്ങളിലും പഴയ നിരക്കായിരിക്കും ഇൗടാക്കുക. 2009ലാണ് അവസാനമായി മെട്രോയിൽ ചാർജ് വർധനയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.