ആരോഗ്യനില മെച്ചപ്പെട്ട ഡൽഹി ജലവിഭവ മന്ത്രി അതിഷി ആശുപത്രിവിട്ടു
text_fieldsന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലവിഭവ മന്ത്രിയുമായ അതിഷി ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിവിട്ടു. ലോക് നായക് ജയ് പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിൽ കഴിഞ്ഞിരുന്ന അതിഷി ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക ഭവനത്തിലേക്ക് മടങ്ങിയത്.
ജൂൺ 22നാണ് ഹരിയാന സർക്കാർ ഡൽഹിക്ക് ജലവിഹിതം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യം വഷളായ മന്ത്രിയോട് സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐ.സി.യുവിലും നിരാഹാരം തുടർന്ന അതിഷി 25ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വെള്ളത്തിന്റെ അപര്യാപ്തതമൂലം രാജ്യ തലസ്ഥാനമായ ഡൽഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഡൽഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇത് ജലക്ഷാമം കൂടുതൽ രൂക്ഷമാക്കി. ഷട്ടറുകൾ തുറന്ന് ജനങ്ങൾക്ക് വെള്ളം നൽകുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നാണ് അതിഷി അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.