ഡൽഹി എൻ.പി.ആറിന് ഇല്ല
text_fieldsന്യൂഡൽഹി: വിവാദ ചോദ്യങ്ങൾ അടങ്ങുന്ന േദശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർ ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന പ്രത്യേക നിയമസഭ സമ്മേളനം ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. മാതാപിതാക്കളുടെ ജനനസ്ഥലം അടക്കമുള്ള വിവാദ ചോദ്യങ്ങളില്ലാതെ 2010ലെ രീതി പിന്തുടരാമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.ഡൽഹി വംശീയാതിക്രമത്തിൽ മൗനം പാലിച്ചെന്ന് കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ് എൻ.പി.ആർ നടപ്പാക്കില്ലെന്ന ആം ആദ്മി പാർട്ടി സർക്കാറിെൻറ പ്രഖ്യാപനം. എൻ.പി.ആർ, ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) എന്നിവ പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്ന് നിയമസഭ ചര്‍ച്ചയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
തനിക്കോ കുടുംബത്തിനോ, മന്ത്രിസഭ അംഗങ്ങൾക്കോ ജനന സർട്ടിഫിക്കറ്റില്ലെന്ന് വ്യക്തമാക്കിയ കെജ്രിവാൾ കേന്ദ്ര മന്ത്രിമാർ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ തയാറുണ്ടോ എന്ന് ചോദിച്ചു. എം.എൽ.എമാരില്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ കൈ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ 70 അംഗങ്ങളിൽ ഒമ്പതുപേര്‍ മാത്രമാണ് കൈ ഉയര്‍ത്തിയത്.എൻ.പി.ആർ, എൻ.ആർ.സി എന്നിവ ഒരു പ്രത്യേക സമുദായത്തെ മാത്രമല്ല, ഭൂരിപക്ഷം ആളുകേളയും ബാധിക്കുമെന്ന് സഭയിൽ പ്രമേയം അവതരിപ്പിച്ച പരിസ്ഥിതി മന്ത്രി ഗോപാൽ റായി പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ നിയമം കൊണ്ടുവന്നിട്ടില്ല. എല്ലാവരുടേയും പൗരത്വം ചോദ്യം ചെയ്യുന്നതാണ് എൻ.പി.ആർ, എൻ.ആർ.സി എന്നിവയെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് പ്രത്യേക സമ്മേളനത്തിലൂടെ ആം ആദ്മി പാർട്ടി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് റാംവീർ സിങ് ബിധുഡി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.