ട്രെയിൻ അപകടത്തിൽ കൈകൾ നഷ്ടമായ 45കാരന് അവയവദാനത്തിലൂടെ പുതുജീവിതം
text_fieldsന്യൂഡൽഹി: അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട ചിത്രകാരന് കൈ മാറ്റിവെച്ചു. ഗംഗാ റാം ആശുപത്രിയിൽ നടന്ന 12 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്ക് ഒടുവിലാണ് ചിത്രകാരന് പുതുജീവിതം ലഭിച്ചത്. ഡൽഹിയിൽ ആദ്യമായാണ് അവയവദാനം വഴി കൈകൾ മാറ്റിവെക്കുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച സൗത്ത് ഡൽഹിയിലെ പ്രമുഖ സ്‌കൂളിന്റെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് മേധാവി മീന മേത്തയുടെ കൈകളാണ് 45കാരനായ പെയിന്ററുടെ രക്ഷക്കെത്തിയത്. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് മീന പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് മീനയുടെ വൃക്കകളും കരളും കോർണിയയും മൂന്നുപേർക്ക് പുതുജീവൻ നൽകി. അവരുടെ കൈകൾ പെയിന്റർക്കും മാറ്റിവെച്ചു.
2020ലുണ്ടായ ട്രെയിൻ അപകടത്തിലാണ് ഇദ്ദേഹത്തിന്റെ കൈകൾ മുട്ടിനു താഴെ നഷ്ടപ്പെട്ടത്. അപകടത്തോടെ തന്റെ ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ വലിയ അദ്ഭുതമാണ് ഇപ്പോൾ സംഭവിച്ചത്.
ആശുപത്രിയിലെ ഡോക്ടർമാരുടെ കഠിനാധ്വാനമില്ലാതെ ശസ്ത്രക്രിയ വിജയിക്കുമായിരുന്നില്ല. 12 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിൽ ദാതാവിന്റെ കൈകൾക്കും സ്വീകരിച്ചയാളുടെ കൈകൾക്കും ഇടയിലുള്ള എല്ലാ ധമനികൾ, പേശികൾ, ടെൻഡോൺ, ഞരമ്പ് എന്നിവയെ ബന്ധിപ്പിക്കുന്നത് ഉൾപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.