Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി തീപിടിത്തം:...

ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ

text_fields
bookmark_border
delhi-fire
cancel

ന്യൂഡൽഹി: 43 പേരുടെ ദാരുണ ​മരണത്തിന് കാരണമായ ഡൽഹി അനന്ത്​ഗഞ്ച്​ തീപിടിത്തത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. ഉടമയായ റെഹാനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്

ഞായറാഴ്​ച പുലർച്ചെ 5.22 ഓടെയാണ് റാണി ഝാൻസി റോഡിലുള്ള ഫാക്​ടറിയിൽ​ തീപിടിത്തമുണ്ടായത്. 600 സ്​ക്വയർ ഫീറ്റ്​ വിസ്​തീർണമുള്ള സ്​കൂൾ ബാഗുകളും ബോട്ടിലുകളും നിർമ്മിക്കുന്ന ഫാക്​ടറി കത്തിനശിച്ചു.

അപകടത്തിൽ 43 ​പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 15 അധികം പേർ ആർ.എം.എൽ, ഹിന്ദു റാവു ആശുപത്രികൾ ചികിൽസയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi firemalayalam newsindia news
News Summary - Delhi Police arrested the owner of the building where a fire broke -India News
Next Story