നജീബിന് െഎ.എസ് ബന്ധമില്ലെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നിന്ന് കാണാതായ നജീബ് അഹ്മദ് െഎ.എസിൽ േചർന്നതായ മാധ്യമ വാർത്തകൾ നിഷേധിച്ച് ഡൽഹി പൊലീസ്.
മാധ്യമങ്ങളിലെ വാർത്ത ശ്രദ്ധയിൽ പെട്ടു. നജീബിനെതിരെ തങ്ങൾ ഡൽഹി ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയോ ഇതുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരം പൊലീസിന് ലഭിക്കുകയോ ചെയ്തിട്ടില്ല. നജീബിനെ കണ്ടെത്താൻ എല്ലാശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് വക്താവും സ്പെഷ്യൽ കമീഷണറുമായ ദിപേന്ദ്ര പതക് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാണാതാവുന്നതിന് മുമ്പ് ഗൂഗിളിൽ െഎ.എസ് വിഡിേയാകളും ആശയങ്ങളും തിരഞ്ഞ നജീബ് നേപ്പാൾ വഴി ഭീകരസംഘടനയിൽ ചേർന്നതായി സംശയിക്കുന്നതായി അന്വേഷണം സംഘം കോടതിയിൽ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നേരത്തെ നജീബിനെ ജാമിഅ മില്ലിയ സർവകലാശാലയിൽ ഇറക്കിയ ഒാേട്ടാഡ്രൈവറെ കണ്ടെത്തിയെന്നും 20 ലക്ഷം നൽകിയാൽ നജീബിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയ യുവാവിനെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇൗ റിേപ്പാർട്ടുകൾക്ക് തുടർച്ചയുണ്ടായിട്ടില്ല.
അഞ്ച് മാസമായിട്ടും വിദ്യാർഥിയെക്കുറിച്ച് ഒരു വിവരും ശേഖരിക്കാത്ത അന്വേഷണ സംഘം പൊതുസമൂഹത്തിെൻറ സമയവും പണവും കളയുകയാണെന്നും നജീബ് മരിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം ഹൈകോടതി പൊലീസിനോട് ആവശ്യപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.