സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ 'അജ്ഞാത ജീവി' പുലിയല്ല, പൂച്ച; സ്ഥിരീകരിച്ച് പൊലീസ്
text_fieldsന്യൂഡൽഹി: ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിനിടെ കാമറയിൽ പതിഞ്ഞ അജ്ഞാത മൃഗം സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയമായിരുന്നു. പുലിയാണോ ഇതെന്ന സംശയവുമായി പലരും രംഗത്തെത്തി.
ബി.ജെ.പി എം.പി ദുർഗ ദാസ് സത്യപ്രതിജ്ഞ കഴിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്യാനൊരുങ്ങവെയാണ് വേദിയുടെ പിറകിലൂടെ ഒരു ജീവി നടന്ന് നീങ്ങിയത്. വെറും അഞ്ച് സെക്കൻഡ് മാത്രമാണ് 'അജ്ഞാത ജീവി'യെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഒടുവിൽ, വിഡിയോയിൽ കണ്ടത് പുലിയെ അല്ല, അതൊരു വളർത്തു പൂച്ചയാണെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടെ കണ്ട ജീവി വന്യമൃഗമാണെന്ന് ചില മാധ്യമ ചാനലുകളും സമൂഹമാധ്യമങ്ങളും കാണിക്കുന്നു. എന്നാൽ ഇത് ശരിയല്ല. ക്യാമറയിൽ പതിഞ്ഞ മൃഗം വളർത്തു പൂച്ചയാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.