ജാമിഅ മില്ലിയ പ്രക്ഷോഭം: കുറ്റപത്രം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് നടന്ന ജാമിഅ പ്രക്ഷോഭത്തിൽ ഡ ൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബസ് കത്തിച്ച സംഭവത്തിലടക്കം 17 പേരെ പ്രതിചേർ ത്താണ് കുറ്റപത്രം. ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾ ആരും പ്രതികളല്ല. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാമാണ് ജാമിഅ പ്രേക്ഷാഭത്തിന് പ്രേരണ നൽകിയതെന്ന് കുറ്റപത്രത്തിലുണ്ട്. കേസിൽ ചൊവ്വാഴ്ച ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ശർജീലിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ജാമിഅ സർവകലാശാലക്കു സമീപമുള്ള ന്യൂഫ്രണ്ട്സ് േകാളനിയിലായിരുന്നു പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നേരിടുന്നതിനിടയിൽ ജാമിഅ കാമ്പസിൽ കയറി വിദ്യാർഥികളെ െപാലീസ് തല്ലിച്ചതച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കാമ്പസിൽ അതിക്രമിച്ചു കയറിയ പൊലീസ് ലൈബ്രറിയിലുണ്ടായിരുന്ന വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതക്കുന്നതിെൻറ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.