സമരത്തിന് അനുമതിയില്ല; നാല് ആം ആദ്മി എം.എൽ.എമാർക്കെതിരെ എഫ്.ഐ.ആർ
text_fieldsന്യൂഡൽഹി: ശുചിത്വ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാർട്ടി എം.എൽ.എമാർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോണ്ട്ലി എം.എൽ.എ കുൽദീപ് മോനു, ഷാലിമാർ ബാഗ് എം.എൽ.എ വന്ദന കുമാരി, മോഡൽ ടൗൺ എം.എൽ.എ അഖിലേഷ് ത്രിപാഠി, ത്രിലോക്പുരി എം.എൽ.എ രോഹിത് മഹ്ലിയാൻ എന്നിവർക്കെതിരെയാണ് പൊലീസ് നടപടി.
ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പതക്കിന്‍റെ നേതൃത്വത്തിൽ സിവിക് സെന്‍ററിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ 1,500ഒാളം പേർ തടിച്ചുകൂടിയിരുന്നു. അനുമതി വാങ്ങാതെ സംഘം ചേർന്നുവെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും സമരക്കാരിൽ ചിലർ മാസ്ക് ധരിച്ചില്ലെന്നും പൊലീസ് പറയുന്നു.
പ്രതിഷേധക്കാരുമായുള്ള സംഘർഷത്തിൽ കമല മാർക്കറ്റ് എ.സി.പി അടക്കം ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.