ഡോ. സഫറുൽ ഇസ്ലാം ഖാൻ ലാപ് ടോപ്പ് ഹാജരാക്കണമെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: വിവാദ പോസ്റ്റ് തയാറാക്കാൻ ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ ഉപയോഗിച്ച ലാപ്ടോപ്പോ മൊബൈൽ ഫോണോ ഹാജരാക്കണമെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇസ്ലാം ഖാന് പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്.
കഴിഞ്ഞ ബുധനാഴ്ച നോമ്പു തുറ സമയത്ത് ചോദ്യം ചെയ്യാനായി മൂന്ന് ഡസനിലേറെ പൊലീസുകാർ ഖാന്‍റെ വീട്ടില്‍വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാപ് ടോപ്പോ മൊബൈൽ ഫോണോ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ ഡൽഹി പൊലീസ് ആണ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഡൽഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാമ്പയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പിന്നീട് ഇസ്ലാം ഖാൻ പറഞ്ഞിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.